ആലപ്പുഴ: അതുല്യം ആലപ്പുഴ പദ്ധതിയുടെ ഭാഗമായി സാക്ഷരതാ പഠിതാക്കളുടെ പ്രവേശനോത്സവം ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ 12 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കും. ജനകീയ സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സാക്ഷരത മുതൽ വിവിധ കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൂറു മണിക്കൂറാണ് സാക്ഷരതാ കോഴ്സിന്‍റെ സമയ ദൈർഘ്യം. മാർച്ച് 27നാണ് പൊതുപരീക്ഷ.