aadarshaasramam-
ശ്രീ ശുഭാനന്ദ ഗുരുദേവ ജന്മഭൂമിയായ കുട്ടമ്പേരൂർ ആദർശാശ്രമം

മാന്നാർ: ശ്രീ ശുഭാനന്ദ ഗുരുദേവ ജന്മ ഭൂമിയായ കുട്ടമ്പേരൂർ ആദർശാശ്രമത്തിലെ തീർത്ഥാടനവും 12 വെള്ളിയാഴ്ച വ്രത സമാപനവും ഇന്ന് നടക്കും.1945 ആഗസ്റ്റിൽ ഗുരുതന്നെ കുട്ടംപേരൂർ ജന്മഭൂമിയിൽ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയും ശുഭാനന്ദപുരം എന്ന് നാമകരണം നൽകുകയും ചെയ്ത കുട്ടമ്പേരൂർ ആദർശാശ്രമത്തിലേക്ക് ഭക്തർ ഇരുമുടിക്കെട്ടുമായിട്ടാണ് തീർഥാടനത്തിനു എത്തുന്നത്.
പൂജാരി മണിക്കുട്ടന്റെ കാർമികത്വത്തിൽ വെളുപ്പിന് അഞ്ചു മണി മുതൽ ആരാധന നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സമൂഹസദ്യ, വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച എന്നിവയും നടക്കും. കൊവിഡ് സാഹചര്യത്തിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ തീർത്ഥാടനത്തിലും മറ്റ് ചടങ്ങുകളിലും ഭക്ത ജനങ്ങൾ പങ്കെടുക്കാവൂ എന്ന് ഭരണ സമിതി അറിയിച്ചു.