t-vr
കെ.ചന്ദ്രൻ പിള്ള

അരൂർ: സി.പി.എം അരൂർ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് എരമല്ലൂരിൽ സംഘടിപ്പിച്ച തൊഴിൽ സെമിനാർ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു അദ്ധ്യക്ഷനായി. എ.എം. ആരിഫ് എം.പി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. സാബു, സി.വി. ജോയി, പി.ടി. പ്രദീപൻ, പി.ഡി. രമേശൻ, ജി. ബാഹുലേയൻ,പി.ഐ. ഹാരിസ്, ആർ. ജീവൻ, പി.എൻ. മോഹനൻ, ടി.എം. ഷെറീഫ്, വി.ജി. മനോജ് ലാൽ എന്നിവർ സംസാരിച്ചു.