
അമ്പലപ്പുഴ: വള്ളം മറിഞ്ഞ് മുങ്ങിമരിച്ച എസ്.എ.പി ബറ്റാലിയനിലെ പൊലീസുകാരൻ ബാലുവിന്റെ വീട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെ പുന്നപ്രയിലെ ആലിശേരി വീട്ടിലെത്തിയ അദ്ദേഹം പിതാവ് സുരേഷിനെയും അമ്മ അനിലയെയും സഹോദരൻ ബിനുവിനെയും ആശ്വസിപ്പിച്ചു. മതിയായ നഷ്ട പരിഹാരം സർക്കാർ നൽകണമെന്നും കുടുംബത്തിലെ അംഗത്തിന് ജോലി നൽകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 18ന് പോത്തൻകോട്ട് പ്രതിയെ പിടികൂടുന്നതിന് വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം.