ambala
അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികം അഡ്വ: എ എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികം അമ്പലപ്പുഴ പി.എൻ. പണിക്കർ സ്മാരക ഗവ. എൽ.പി സ്കൂളിൽ അഡ്വ. എ.എം. ആരിഫ് എം. പി ഉദ്ഘാടനം ചെയ്തു. എം.സി.എഫ് യൂണിറ്റ്, ടേക്ക് എ ബ്രേക്ക് പദ്ധതി എന്നിവയുടെ ഉദ്ഘാടനവും വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണവും നടന്നു. ഹരിത കർമ്മ സേനയെയും ആശാവർക്കർമാരെയും ചടങ്ങിൽ ആദരിച്ചു. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. ജയരാജ്, ജി. വേണുലാൽ, ശ്രീജ രതീഷ്, അനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ജി. രാജ് കുമാർ എന്നിവർ സംസാരിച്ചു.