 
അമ്പലപ്പുഴ : ഡിസംബർ 20 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.ആർ.ടി.സി പെൻഷൻകാർ നടത്തുന്ന ഉപവാസ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ആലപ്പുഴയിൽ നിന്നെത്തിയ പെൻഷൻകാരുടെ സംഘം.ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ , യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ ,കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി,എം.പി.പ്രസന്നൻ ,കെ.എം.സിദ്ധാർത്ഥൻ , റ്റി.സി.ശാന്തിലാൽ , എസ്.പ്രംകുമാർ തുടങ്ങിയവർ സംസാരിച്ചു. പെൻഷൻ പരിഷ്കരണം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുക , പെൻഷൻ സർക്കാർ ഏറ്റെടുക്കു, എല്ലാ മാസങ്ങളിലും ആദ്യ പ്രവൃത്തി ദിവസം പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സംസ്ഥാനതല സമരത്തിന്റെ ഭാഗമായി പെൻഷനേഴ്സ് ഓർഗനൈസേഷൻ എല്ലാ ബസ് സ്റ്റേഷനുകളിലും സമരം തുടരുകയാണ്.