ph
സംസ്ഥാനത്തെ ക്രമസമാധാന വീഴ്ച്ചകളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കായംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നോക്കുക്കുത്തി സ്ഥാപിച്ച് നടത്തിയ സമരം മുൻ കെ.പി.സി.സി സെക്രട്ടറിഅഡ്വ.എ. ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: സംസ്ഥാനത്തെ ക്രമസമാധാന വീഴ്ച്ചകളിൽ പ്രതിഷേധിച്ച് ആഭ്യന്തര വകുപ്പിനെതിരെയൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽകായംകുളം പൊലീസ് സ്റ്റേഷനു മുന്നിൽ നോക്കുക്കുത്തി സ്ഥാപിച്ച് സമരം നടത്തി.

മുൻ കെ.പി.സി.സി സെക്രട്ടറിഅഡ്വ.എ. ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സൽമാൻ പൊന്നേറ്റിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എം. നൗഫൽ, അരിത ബാബു, ജില്ലാ സെക്രട്ടറി ആർ. ശംഭു പ്രസാദ്, സജീദ് ഷാജഹാൻ , അഖിൽ ദേവ്, അജി കൊല്ലേത്ത്, സഹീർ എരുവാ, അഷ്‌കർ പി എസ്, നൗഫൽ ചെമ്പകപ്പള്ളി, ഷാനവാസ്‌ വൈ, ദീപക് എരുവാ, കൃഷ്ണ അനു,അഫ്സൽ പ്ലാമൂട്ടിൽ, വിഷ്ണു ചേക്കോടൻ, ഷിബിൻ ഷാ, അസീം അമ്പീരേത്ത്, ആദർശ് മഠത്തിൽ, അമൽ കുന്നേൽ, കിരൺ രാജ്, മേഘ രഞ്ജിത്ത്,ഹബീബ് റഹ്‌മാൻ എന്നിവർ പങ്കെടുത്തു.