അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ കൊല്ലം പി.ജെ. ഉണ്ണിക്കൃഷ്ണൻ രചനയും പ്രവീൺ രാജ് കിളിമാനൂർ സംവിധാനവും നിർവഹിക്കുന്ന നാടകത്തിന്റെ പരിശീലനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂർ ജനജാഗൃതിയിൽ ചേർന്ന സമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് രമേശ് മേനോൻ അദ്ധ്യക്ഷനായി. അവാർഡ് ജേതാക്കളായ കെ.കെ. വാസുദേവ്, അമ്പലപ്പുഴ സുരേഷ് വർമ്മ, ദേശീയ മാസ്റ്റേഴ്സ് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജിത സജി, സുമ തങ്കച്ചൻ എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, അംഗങ്ങളായ സതി രമേശ്, വി.ആർ. അശോകൻ, അഡ്വ. പ്രദീപ്തി സജിത്ത്, ശ്രീജ രതീഷ്, എ.ടി. മുരളീധരൻ, ആലപ്പി വിവേകാനന്ദൻ, അലിയാർ.എം. മാക്കിയിൽ, മധു പുന്നപ്ര, നൂറനാട് സുകു എന്നിവർ സംസാരിച്ചു. എച്ച്. സുബൈർ സ്വാഗതം പറഞ്ഞു.