മാവേലിക്കര: താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര താലൂക്ക് തല നിക്ഷേപക സംഗമം നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ അശോകൻ.വി സംസാരിച്ചു. മാവേലിക്കര നഗരസഭ വ്യവസായ വികസന ഓഫീസർ ചിത്ര.ജെ സ്വാഗതവും മാവേലിക്കര ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ശ്രീജ.പി നന്ദിയും പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് നിയമങ്ങൾ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ലൈസൻസിംഗ് നടപടിക്രമങ്ങൾ, ബാങ്ക് വായ്പ നടപടികൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ ക്‌ളാസുകൾ നയിച്ചു.