ആലപ്പുഴ: അലുമ്‌നി അസോസിയേഷൻ ഒഫ് ഗവ.കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത് വാർഷിക പൊതുയോഗവും ക്രിസ്മസ്-പുതുവത്സരാഘോഷവും മെരിറ്റ് അവാർഡ് വിതരണവും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മോഹനപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഗോപകുമാർ, ജാസ്മിൻ, ദിലീപ്, അനിൽ, രജനി എന്നിവർ സംസാരിച്ചു.