ആലപ്പുഴ: ദേശീയപാതാ വികസനത്തിൻറെ ഭാഗമായി കൊറ്റുകുളങ്ങര - ഓച്ചിറ റീച്ചിൽ ഉൾപ്പെടുന്ന കൃഷ്ണപുരം വില്ലേജിൽ ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ജില്ലാ കളക്ടർ എ.അലക്സാണ്ടർ കൈമാറി. ഈ മേഖലയിൽ 44 പേരുടെ പക്കൽനിന്നാണ് വില പൂർണമായും നൽകി ഭൂമി ഏറ്റെടുത്തത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഇവിടുത്തെ കെട്ടിടങ്ങൾ വൈകാതെ പൊളിച്ചു നീക്കും. നടപടികളോട് സഹകരിക്കുന്നതിനും കെട്ടിടങ്ങൾ ഒഴിയുന്നതിനും ഉടമകൾക്ക് നിർദേശം നൽകിയതായി ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.