sreekandeswaranm-school
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ ദ്വിദിന ക്യാമ്പ് പൂച്ചാക്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അജയ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ ദ്വിദിന ക്യാമ്പ് പൂച്ചാക്കൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജുദാസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥൻ, ഹെഡ് മിസ്ട്രസ് സ്വപ്ന വത്സലൻ, അരുൺ തുടങ്ങിയവർ സംസാരിച്ചു.