മാവേലിക്കര: തഴക്കര എ.വി. സംസ്‌കൃത സ്‌കൂളിൽ ബാലവേദി പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് നിർവഹിച്ചു. വാർഡ് മെമ്പർ എൽ.ഉഷ അദ്ധ്യക്ഷയായി. ആകാശവാണി മുൻ പ്രോഗ്രാം എക്‌സിക്യുട്ടീവ് കെ.ജി.മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളും സർഗാത്മകതയും എന്ന വിഷയത്തിൽ ഡോ.ബിന്ദു.ഡി.സനിൽ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ഷീല.ജി.കെ, തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, സാഹിത്യകാരൻ ജോർജ് തഴക്കര എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.രശ്മി സ്വാഗതവും സ്‌കൂൾ മാനേജർ കെ.ജി.അജിത്ത് നന്ദിയും പറഞ്ഞു.