മാവേലിക്കര: വർഗീയതയ്‌ക്കെതിരായ വഴി വർഗ സമരത്തിന്റേതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം മാവേലിക്കര ഏരിയ സമ്മേളത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയ ശക്തികളെയും മത മൗലികവാദികളെയും വളർത്താൻ സാമ്രാജ്യത്വം ശ്രമിക്കുന്നു. അതിന്റെ ഉത്പന്നമാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാർ. ഉദാരവത്കരണ നടപടികളുമായി മുന്നോട്ട് പോകുന്ന മോദിയും കൂട്ടരും എതിർ ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.