ചേർത്തല: താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ നേതൃത്വത്തിൽ രണ്ടിന് യൂണിയൻ അങ്കണത്തിൽ മന്നം ജയന്തി ആഘോഷിക്കും.രാവിലെ 9ന് നാദസ്വരക്കച്ചേരി, 10ന് ആചാര്യ പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന. തുടർന്ന് ചേരുന്ന മന്നം ജയന്തി സമ്മേളനം എൻ.എസ്.എസ്.ഡയറക്ടറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ അദ്ധ്യക്ഷനാകും. ജീവകാരുണ്യ നിധിയിൽ നിന്നുള്ള ഭവന പുനരുദ്ധാരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം എന്നിവയും സ്വാശ്രയസംഘാംഗങ്ങൾക്കുള്ള ഒന്നരക്കോടി രൂപയുടെ വായ്പയും യോഗത്തിൽ വിതരണം ചെയ്യുമെന്ന് യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ അറിയിച്ചു.