 
ചാരുംമൂട് : ടൂറിസം പദ്ധതി പ്രദേശമായ വയ്യാങ്കരച്ചിറയോരത്ത് നിറഞ്ഞ സദസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വയലാർ കാവ്യ ഗാനസന്ധ്യ നടത്തി. ജനുവരി 2, 3, 4 തീയതികളിൽ നടക്കുന്ന സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
കവി കുരീപ്പുഴ ശ്രീകുമാർ കാവ്യഗാന സന്ധ്യ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയർമാൻ പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി ബി.ബിനു, വള്ളികുന്നം രാജേന്ദ്രൻ ,വിശ്വൻ പടനിലം, ഇലിപ്പക്കുളം രവീന്ദ്രൻ, ഡോ. ലേഖ എസ്.ബാബു, പി.എസ്. പുഷ്പാംഗദൻ , ബി.വിനോദ്, ആർ.ബിനു, വി.കെ.അജിത്ത്, എം.ജി.രാധാകൃഷ്ണനു ണ്ണിത്താൻ, സുരേഷ് ഗംഗാധർ, റീന ടി.രഘുനാഥ്, എം.കെ.വിമലൻ,ജി.അജീഷ തുടങ്ങിയവർ പങ്കെടുത്തു. നൃത്തശില്പം, അലോഷിയുടെ ഗസൽ സന്ധ്യ എന്നീ പരിപാടികളോടെയായിരുന്നു സമാപനം.