ചാരുംമൂട് : സി.പി.എം ചാരുംമൂട് ഏരിയാ സമ്മേളനം ജനുവരി 2,3,4 തീയതികളിൽ ചാരുംമൂട്
വിപഞ്ചിക ആഡിറ്റോറിയത്തിൽ നടക്കും.
2 ന് വൈകിട്ട് പതാക - കൊടിമര - കപ്പിയും കയറും ജാഥകൾ സമ്മേളന നഗരിയായ എം.എ അലിയാർ നഗറിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും..
3 ന് രാവിലെ 10 ന് എസ്.രാജേഷ് നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ആർ.നാസർ നിർവ്വഹിക്കും.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.സുധാകരൻ, സി.എസ്.സുജാത , മന്ത്രി സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. 4 ന് വൈകിട്ട് പ്രതിനിധി സമ്മേളനം സമാപിക്കും.