
ചേർത്തല:ചലച്ചിത്ര സംവിധായകനും ശാലോം ടി.വി.ചീഫ് പ്രോഗ്രാം പ്രൊഡൂസറുമായ സിബി യോഗ്യാവീട്(61) നിര്യാതനായി.ഉദയ സ്റ്റുഡിയോയിൽ സഹസംവിധായകനായിട്ടായിരുന്നു തുടക്കം.കുഞ്ചാക്കോ,നവോദയ അപ്പച്ചൻ,ഫാസിൽ എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു.2006ൽ ശാലോം ടി.വിയിൽ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറായി ചുമതലയേറ്റു, ഗലീലിയൻ ഇന്റർനാഷണൽ അവാർഡും ദൃശ്യ ടി.വി അവാർഡും ചലച്ചിത്രകലാ ഗ്രാമം അവാർഡും ലഭിച്ചിട്ടുണ്ട്.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുഹമ്മ സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:റാണി. മക്കൾ: ചാണ്ടി നാനാർ( വിൻഫോൺ ശാലോം ടി.വി. ക്രിയേറ്റീവ് പ്രൊഡ്യൂസർ ), അന്ന സിബി. മരുമകൾ: ജിൻസ (യു.കെ.).