a

മാവേലിക്കര: ടിപ്പർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. തഴക്കര വേണാട് ജംഗ്ഷനിൽ ഇന്നലെ രാവിലെ 9ന് നടന്ന അപകടത്തി​ൽ തഴക്കര പനച്ചവിളയിൽ വി.ജെ ഭവനത്തിൽ വിഷ്ണു ടി​. കുമാരൻ (18) ആണ് മരിച്ചത്. സഹോദരൻ ജിഷ്ണു.ടി​.കുമാരനെ മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിട്ട ശേഷം മടങ്ങുമ്പോഴായി​രുന്നു അപകടം. എതിരെ വന്ന ടിപ്പറിൽ ഇടിച്ച വിഷ്ണുവിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷി​ക്കാനായി​ല്ല. പാലാ ബ്രില്യന്റ്സ് കോളേജിൽ മെഡിക്കൽ എൻട്രൻസിന് പഠിക്കുകയായി​രുന്ന വിഷ്ണു

സി.പി.എം തഴക്കര ലോക്കൽ കമ്മി​റ്റി അംഗവും തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ ‌ടി​.ആർ കുമാരന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി ഹെഡ് നെഴ്സ് ശ്രീജാകുമാരി.പി.ടി​യുടെയും മകനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം.