
മാവേലിക്കര: ടിപ്പർ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. തഴക്കര വേണാട് ജംഗ്ഷനിൽ ഇന്നലെ രാവിലെ 9ന് നടന്ന അപകടത്തിൽ തഴക്കര പനച്ചവിളയിൽ വി.ജെ ഭവനത്തിൽ വിഷ്ണു ടി. കുമാരൻ (18) ആണ് മരിച്ചത്. സഹോദരൻ ജിഷ്ണു.ടി.കുമാരനെ മാവേലിക്കരയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ടിപ്പറിൽ ഇടിച്ച വിഷ്ണുവിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പാലാ ബ്രില്യന്റ്സ് കോളേജിൽ മെഡിക്കൽ എൻട്രൻസിന് പഠിക്കുകയായിരുന്ന വിഷ്ണു
സി.പി.എം തഴക്കര ലോക്കൽ കമ്മിറ്റി അംഗവും തകഴി ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകനുമായ ടി.ആർ കുമാരന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രി ഹെഡ് നെഴ്സ് ശ്രീജാകുമാരി.പി.ടിയുടെയും മകനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം.