balasamgam-mannar
ദേശീയ ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം മാന്നാർ വെസ്റ്റ് വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ബാലസംഘം കാർണിവൽ എ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: 'ഒന്നിച്ച് നടക്കാം അതിജീവനത്തിന്റെ പുലരിയിലേക്ക്' എന്ന മുദ്രാവാക്യവുമായി ദേശീയ ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം മാന്നാർ വെസ്റ്റ് വില്ലേജ് കമ്മിറ്റി ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു. എ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് കുമാരി ഷരീഫ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം അശോകൻ, ബാലസംഘം ഏരിയ കൺവീനർ ഉത്തമൻ, മേഖലാ കൺവീനർ അബ്ദുൽ മജീദ്, മേഖല ജോയിന്റ് കൺവീനർമാരായ മണി കയത്ര, കെ.എം.എ റഷീദ്, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അജിത്, മനോജ്, രാജേഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ കൊച്ചുമോൻ, ബാലകൃഷ്‌ണൻ, ബാലസംഘം മേഖല ജോ.സെക്രട്ടറി അമൽ എന്നിവർ സംസാരിച്ചു. ബാലസംഘം പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.