ആലപ്പുഴ: ആറാട്ടുവഴി ശ്രീസത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും ആദ്യ ഞായറാഴ്ച നടത്തി വരുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. ഡോക്ടർമാരായ ദേവകുമാർ,കൃഷ്ണമൂർത്തി, മധുസൂദനപ്പണിക്കർ എന്നിവർ നയിക്കുന്ന ക്യാമ്പിൽ കൊവിഡാനന്തര രോഗങ്ങൾക്കും പാരമ്പര്യ, ജീവിതശൈലീരോഗങ്ങൾക്കും ചികിത്സയും ഒരു മാസത്തേക്കുള്ള മരുന്നും സൗജന്യമായിരിക്കും. ഫോൺ: 9446897759, 9946442660.