മാന്നാർ: ജനസംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ക്രിസ് മസ് പുതുവത്സാരാഘോഷം നാളെ വൈകിട്ട് 5:30 ന് മാന്നാർ നായർസമാജം ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായകൻ ശ്രീകാന്ത് ഗാനമേള അവതരിപ്പിക്കും. മാന്നാറിലെ സാമൂഹിക സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പുതുവത്സരാശംസകൾ നേരുമെന്നും ഭാരവാഹികളായ കലാലയം ഗോപാലകൃഷ്ണൻ, പി.എൻ ശെൽവരാജൻ, ഡി.വേണുകുമാർ എന്നിവർ അറിയിച്ചു.