ambala
തകഴി പഞ്ചായത്ത് 11, 12, 19 വാർഡുകളിൽ കുന്നുമ്മ ഭാഗത്തെ കുടിവെള്ള പൈപ്പിലൂടെ ലഭിക്കുന്ന മലിനജലം

അമ്പലപ്പുഴ : തകഴി പഞ്ചായത്ത് 11,12,19 വാർഡുകളിൽ കുന്നുമ്മ ഭാഗത്തെ കുടിവെള്ള പൈപ്പിലൂടെ ലഭിക്കുന്നത് മലിനജലമെന്ന് നാട്ടുകാർ. ചുവന്ന നിറത്തിലുള്ള വെള്ളമാണ് തങ്ങൾക്കു ലഭിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

അംബദ്കർ കോളനിയിലെ പമ്പ് ഹൗസിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണ് പ്രദേശത്ത് ലഭിക്കുന്നത്. എന്നാൽ പമ്പിംഗ് സ്ഥലത്തെ പ്രശ്നമല്ലെന്നും തോടരികിലൂടെയുള്ള പൈപ്പ് ലൈനിന്റെ പല ഭാഗങ്ങളും പൊട്ടി അതു വഴിയാണ് മാലിന്യം കലർന്ന വെള്ളം കലരുന്നതെന്ന് നാട്ടുകാർ പറയുന്നു. പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയോ, അറ്റകുറ്റപണികൾ നടത്തിയോ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കുന്നതു കൊണ്ട് ജലജന്യ രോഗങ്ങൾ പകരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.