ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുന്നത് കൊവിഡ് പരിശോധനയുടെ പേരിൽ വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ നവാസ് കോയ ആരോഗ്യ വകുപ്പ് മന്ത്രിക്കും വകുപ്പ് മേധാവികൾക്കും നിവേദനം നൽകി. ആശുപത്രിയിൽ ഉച്ചയ്ക്ക് ശേഷം മരിക്കുന്നവരുടെ ആർ.ടി.പി.സി.ആർ ഫലം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുന്നത് അടുത്ത ദിവസം വൈകിട്ട് മൂന്നുമണിയോടെയാണ്. എന്നാൽ, ട്രൂനാറ്റ് പരിശോധന ഫലം 2 മണിക്കൂറിനകം കിട്ടും. മൃതദേഹങ്ങൾ വിട്ടു നൽകുന്നത് വൈകിക്കുന്ന സാഹചര്യ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.