പൂച്ചാക്കൽ: സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ - മുസ്‌ളിം - ദളിത് വിഭാഗങ്ങളെ വേട്ടയാടുന്നുവെന്നാരോപിച്ച് വെൽഫെയർ പാർട്ടി പൂച്ചാക്കൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം തെക്കേക്കരയിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദ്, വൈസ് പ്രസിഡന്റ് സിയാദ് ആന്നലത്തോട്, എം.എ. അലിയാർ, ഷിയാസ് പാണാവള്ളി, നാസിമുദ്ദീൻ പൂച്ചാക്കൽ, ഹസനുൽ ബന്ന, സലീം പുന്നാത്തറ, ഷംസുദ്ദീൻ പൂച്ചാക്കൽ, അയൂബ് വടുതല തുടങ്ങിയവർ നേതൃത്വം നൽകി.