cake-vitharanam-
മാന്നാർ ഗ്രാമപഞ്ചായത്തംഗം സെലീന നൗഷാദ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കേക്ക് വിതരണം ചെയ്യുന്നു

മാന്നാർ: ക്രിസ് മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് മെമ്പർ സെലീന നൗഷാദ് തൊഴിലുറപ്പുകാർക്ക് കേക്ക് മുറിച്ച് വിതരണം ചെയ്തു. നെൽകൃഷിയുടെ മുന്നൊരുക്കമായി ഇലമ്പനം തോട്ടിലെ പായൽ നീക്കം ചെയ്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കേക്ക് വിതരണം ചെയ്തത്. കർഷകർക്ക് നിലമൊരുക്കലിന് പ്രതിസന്ധി സൃഷ്ടിച്ച ഇലംമ്പനം തോട്ടിലെ പായൽ നീക്കം ചെയ്യുന്നതിന്റെ സന്തോഷം കൂടിയാണ് തൊഴിലുറപ്പ് തൊഴിലാളികളുമായി പങ്കുവച്ചതെന്ന് സെലീന നൗഷാദ് പറഞ്ഞു.