
അമ്പലപ്പഴ:ഗവ മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ വാർഷിക സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം അർ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ് അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ.കെ.എസ് .വികാസ് ,പ്രോഗ്രാം ഓഫീസർ എസ്. ഷാലി കുമാർ, സ്റ്റാഫ് സെക്രട്ടറി പ്രഭ , ചന്ദ്രകുമാർ, അനഘ അജയ്, എസ്. അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.