ph
കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് വന്ന എ.ആർ ക്യാമ്പിലെ പൊലീസ് ജീപ്പിന്റെ ടയറിൽ നിന്നും പുക ഉയർന്നു

കായംകുളം: കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് വന്ന എ.ആർ ക്യാമ്പിലെ പൊലീസ് ജീപ്പിന്റെ ടയറിൽ നിന്നും പുക ഉയർന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീപടരുന്നത് തടഞ്ഞു.

ഇന്നലെ രാവിലെ പത്ത് മണിയോടെ കായംകുളം പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. കായംകുളം സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ബ്രേക്ക് ജാമായി പുക ഉയരുകയായിരുന്നു.