ചേർത്തല: ചേർത്തല തെക്ക് അരീപ്പറമ്പത്ത് കുടുംബ മഠത്തിൽഅഷ്ടമംഗല പ്രശ്ന പരിഹാര കർമ്മ യജ്ഞവും പൂജകളും 3 മുതൽ 10 വരെ നടക്കും. ചടങ്ങുകൾക്ക് പുലിയന്നൂർമന ശശി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ പോറ്റി ക്ഷേത്ര പൂജകൾക്ക് നേതൃത്വം വഹിക്കും. ഭാഗവതാചാര്യൻ വാരനാട് ഗോപാലകൃഷ്ണക്കുറുപ്പിന്റെ നേതൃത്വത്തിൽ ഭാഗവതം(മൂലം)പാരായണം ചെയ്ത് സമർപ്പിക്കും.