photo
ചേർത്തല തെക്ക് രണ്ടാം വാർഡിൽ നടന്ന ആദരിക്കൽ സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു.എസ്.പത്മം ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കൊവിഡ് രണ്ടാംതരംഗത്തിൽ ഏ​റ്റവും കൂടുതൽ രോഗികളുണ്ടായിരുന്ന ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മികവോടെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു.എസ്.പത്മം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ലീലാമ്മ ആന്റണി അദ്ധ്യക്ഷയായി.അർത്തുങ്കൽ സെന്റ് ജോർജ്ജ് പളളി വികാരി ഫാ.ജോൺസൺ തൗണ്ടയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.വാർഡ് അംഗം ടോമിഏലേശ്ശേരി,ബെൻസിലാൽ,ശങ്കരൻ കുട്ടി,ഡൈനി ഫ്രാൻസിസ്,ആര്യ,ജോസ് കുഞ്ഞ്,ബിന്ദു,ഇമ്മാനുവൽ കരിയിൽ എന്നിവർ പങ്കെടുത്തു.