 
ആലപ്പുഴ: കുതിരപ്പന്തി ഉദയാ റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ മെരിറ്റ് ഈവനിംഗ് നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ, ബിരുദാനന്തര തലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർമാരായ സി. അരവിന്ദാക്ഷൻ, ക്ലാരമ്മ പീറ്റർ, ഉദയ റീഡിംഗ് റൂം പ്രസിഡന്റ് ഡി. ഷിബു, സെക്രട്ടറി പി.യു. ശാന്താറാം, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.