ആലപ്പുഴ: ചെട്ടികാട് വിശുദ്ധ മരിയ ഗൊരേത്തി ദേവാലയത്തിന്റെ ആശീർവാദ കർമ്മം ഇന്ന് വൈകിട്ട് 3ന് ആലപ്പുഴ രൂപതാ ബിഷപ്പ് ഫാ. ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിക്കും. തുടർന്ന് പൊന്തിഫിക്കൽ സമൂഹ ബലി നടക്കും. വൈകിട്ട് 6ന് പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ അദ്ധ്യക്ഷനാകും. സുവനീർ പ്രകാശനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.