ചേർത്തല: കുഡുംബി സേവാസംഘം ചേർത്തല താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും അവാർഡ് ദാനവും 2ന് മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന അവാർഡ് ദാനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.സി. സുരേഷ് അദ്ധ്യക്ഷനാകും. അവാർഡ് വിതരണം കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.എസ്. രാമകൃഷ്ണൻ നിർവഹിക്കും. രാവിലെ 9ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ ജി. ഗണേശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് യൂണിയൻ സെക്രട്ടറി എം. രമേശ് സ്വാഗതം പറയും.