ആലപ്പുഴ: കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിച്ച 54 ചാക്ക് റേഷനരി പൊലീസ് പിടികൂടി. രണ്ടുപേരെ സൗത്ത് പൊലീസ് അസ്റ്റ് ചെയ്തു. ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ ഇന്നലെ രാവിലെയാണ് സംഭവം. സുരേന്ദ്ര സ്റ്റോഴ്‌സ് ഉടമ വലിയമരം പ്രഭാലയത്തിൽ സുരേന്ദ്രൻ നായർ (63), മിനിലോറി ഡ്രൈവർ തൃക്കൊടിത്താനം ഇല്ലത്തുപറമ്പിൽ രാജേഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിനിലോറി കസ്റ്റഡിയിലെടുത്തു. സിവിൽ സപ്ലൈസ് അധികൃതരെത്തി അരി പരിശോധിച്ചു. കളക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. സുരേന്ദ്രൻ നായർക്കെതിരെ നേരത്തെയും സമാനകേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലേക്കാണ് അരി കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.