ചേർത്തല: കന്നുകാലിയെ പോസ്റ്റ് മോർട്ടം ചെയ്ത വെറ്ററിനറി സർജനെതിരായ പ്രചാരണത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും കേരളാ ഗവ. വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷനും പ്രതിഷേധിച്ചു. അംഗീകൃത വെറ്ററിനറി ഡോക്ടർ പോസ്റ്റ് മോർട്ടം നടത്തി സർട്ടിഫിക്കറ്റ് നൽകയാൽ മാത്രമേ നിയമ പ്രകാരം ഇൻഷ്വറൻസ് ലഭിക്കുകയുള്ളു. ഈ സാഹചര്യത്തിൽ കുത്തിയതോട് വെറ്ററിനറി സർജനെതിരായ പ്രചാരണത്തിൽ ഇരു സംഘടനകളും പ്രതിഷേധിച്ചു.