മാവേലിക്കര: കേരള പ്രദേശ് എക്‌സർവീസ് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ 1971ലെ യുദ്ധ ഭടന്മാരെ ആദരിച്ചു. സംസ്ഥാന ചെയർമാൻ ഭുവനചന്ദ്രൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജു പുളിന്തറ അദ്ധ്യക്ഷനായി. അപ്പുകുട്ടൻ നായർ, സലീം, വിജയൻ കണ്ടിയൂർ, മുരളീധരകുറുപ്പ്, രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. 1971 ഇന്ത്യാ- പാക് യുദ്ധത്തിൽ സേവനം അനുഷ്ടിച്ച ക്യാപ്റ്റൻ കെ.ശിവാനന്ദൻ, ക്യാപ്റ്റൻ പി.സോമൻ, ജി.ജോൺ, കെ.ജെ.ആനന്ദൻ, യേശുദാസ്, രാമചന്ദ്രൻ, ശിവദാസൻ, വിദ്യാധരൻ, ജോസഫ് എന്നിവരെ സർട്ടിഫിക്കറ്റും പൊന്നാടയും നൽകി ആദരിച്ചു.