ആലപ്പുഴ ജില്ലാ ബാസ്‌കറ്റ് ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു..ജില്ലാ ബാസ്‌കറ്റ് ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.പ്രിയദർശൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത, കൗൺസിലർ റീഗോ രാജു എന്നിവർ മുഖ്യാതിഥികളായി.കേരള ബാസ്‌ക്കറ്റ് ബോൾ അസോസിയേഷൻ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു സ്വാഗതവും ജില്ലാ ബാസ്‌കറ്റ് ബാൾ അസോസിയേഷൻ സെക്രട്ടറി ബി.സുഭാഷ് നന്ദി പറഞ്ഞു.