coconut

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം രാജ്യത്ത് 2120.67 കോടി നാളികേരം ഉത്പാദിപ്പിച്ചെന്നും അതിൽ 697.45 കോടിയും കേരളത്തിൽ നിന്നാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്‌സഭയിൽ തോമസ് ചാഴികാടൻ എം.പിക്ക് രേഖാമൂലം മറുപടി നൽകി. തമിഴ്നാട്ടിൽ 543.23കോടിയും കർണാടകത്തിൽ 540.9കോടിയുമായിരുന്നു ഉല്പാദനം.

നാളികേര കൃഷി വികസനത്തിനായി നാളികേര വികസന ബോർഡിന് കീഴിൽ തെങ്ങിൻ തോട്ടം ഇൻഷ്വറൻസ് പദ്ധതി ഉൾപ്പടെ നിരവധി നവീന പദ്ധതികൾ നടപ്പിലാക്കിയതായും മന്ത്രി അറിയിച്ചു.