
ന്യൂഡൽഹി: രാജ്യാന്തര വിമാനയാത്രക്കാർക്കും വിദേശങ്ങളിൽ നിന്ന് തുറമുഖങ്ങളിലൂടെയും കരമാർഗ്ഗവും രാജ്യത്ത് എത്തുന്നവർക്ക് ഇന്നലെ മുതൽ കർശന നിയന്ത്രണം പ്രാബല്യത്തിലായി.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ ഇന്നലെ മുതൽ നടപ്പിലാക്കിയത്. യാത്രക്കാർ 72 ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് ടെസ്റ്റും എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.