ram

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ റിപ്പീൽ ബില്ലിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ റദ്ദായി. നവംബർ 29ന് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ റിപ്പീൽ ബിൽ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. തുടർന്ന് രാഷ്‌ട്രപതി ഒപ്പിടുന്ന നടപടിക്രമം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.