
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രമുഖ വ്യവസായി ഗൗതം അദാനിയും കൊൽക്കത്ത സെക്രട്ടറിയേറ്റിൽ കൂടിക്കാഴ്ച നടത്തി. ബംഗാളിലെ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. അടുത്ത വർഷം ഏപ്രിലിൽ കൊൽക്കത്തയിൽ നടക്കുന്ന ഗ്ലോബൽ ബിസിനസ് മീറ്റിൽ പങ്കെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദാനി ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. ത്രിദിന മുംബയ് സന്ദർശനത്തിന് ശേഷം ഇന്നലെയാണ് മമത കൊൽക്കത്തയിൽ തിരിച്ചെത്തിയത്.