
ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഡൽഹി പ്രഖ്യാപിച്ച അയോദ്ധ്യ ട്രെയിൻ ഡൽഹി സഫ്ദർജംഗ് സ്റ്റേഷനിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഫ്ളാഗ് ഒാഫ് ചെയ്‌തു. 2018ൽ തുടങ്ങിയ മുതിർന്ന പൗരൻമാർക്കുള്ള മുഖ്യമന്ത്രി തീർത്ഥയാത്രാ പദ്ധതിയുടെ ഭാഗമാണിത്.
മുഖ്യമന്ത്രി തീർത്ഥയാത്രാ പദ്ധതി:
60 വയസ് കഴിഞ്ഞവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര, ഭക്ഷണം, താമസം സൗകര്യങ്ങളോടെ സൗജന്യ തീർത്ഥയാത്ര നടത്താനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി. 2018ൽ പ്രഖ്യാപിച്ച പദ്ധതി കൊവിഡ് മൂലം ഇടയ്ക്ക് മുടങ്ങി. ഇന്നലെ പുനരാരംഭിച്ചു
ഡൽഹി സഫ്‌ദർജംഗ് റെയിൽവെ സ്റ്റേഷനിൽ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ട തേർഡ് എ.സി ട്രെയിനിൽ ആയിരം തീർത്ഥാടകർ. നാലു ദിവസത്തെ യാത്ര.
പദ്ധതിയിൽ അയോദ്ധ്യ ഉൾപ്പെടുത്തിയ പ്രഖ്യാപനം കഴിഞ്ഞ മാസം കേജ്‌രിവാൾ നടത്തിയ അയോദ്ധ്യ സന്ദർശനത്തിനിടെ. ജനുവരിയിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുമെന്നും കേജ്‌രിവാൾ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലേക്ക് മധുര, തിരുപ്പതി യാത്രയുമുണ്ട്.
പദ്ധതി ഡൽഹിയിൽ സ്ഥിരതാമസമാക്കിയവർക്കു മാത്രം. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരെ അനുവദിക്കില്ല. യാത്ര ഒരിക്കൽ മാത്രം.
പ്രായം, താമസം, ആരോഗ്യം തുടങ്ങിയ തെളിയിക്കുന്ന രേഖകൾ സഹിതം ഓൺലൈൻ ആയും എം.എൽ.എ, എസ്.ഡി.എം ഒാഫീസുകൾ വഴിയും അപേക്ഷ നൽകാം. 20 വയസിന് മുകളിൽ പ്രായമുള്ള ബന്ധുവിനെ ഒപ്പം കൂട്ടാം
കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും
തീർത്ഥയാത്ര നടത്തുന്ന മറ്റ് സ്ഥലങ്ങൾ: മഥുര-ആഗ്ര-ഫത്തേപൂർ സിക്രി, ദ്വരകാധിഷ്-നാഗേശ്വർ-സോമനാഥ്-ഡൽഹി, രാമേശ്വരം-മധുര, ഉജ്ജ്വയ്‌ൻ-ഒാംകാരേശ്വർ, തിരുപ്പതി, ജഗന്നാഥപുരി-കൊണാർക്ക്, അമൃത്‌സർ-വാഗാ ബോർഡർ, ഹരിദ്വാർ-റിഷികേഷ്, വൈഷ്‌ണവോദേവി, ഷിർദി, ബോധഗയ-സാരനാഥ്, കർത്താപൂർസാഹിബ്, അജ്മീർ.