kids-missing

ന്യൂഡൽഹി : കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് 3,11,290 കുട്ടികളെ കാണാതായെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അറിയിച്ചു. കേരളത്തിൽ അഞ്ചു വർഷത്തിനിടെ 3,181 കുട്ടികളെ കാണാതായെന്നും അതിൽ 2759 പേരെ തിരികെ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

 കാണാതായ കുട്ടികളുടെ കണക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികളെ കാണാതായത് - 2015 ൽ

(80,633 ; ഇതിൽ 6,6711 പേരെ പിന്നീട് കണ്ടെത്തി )

2016 - 46,075

2017 - 47,080

2018 - 48,873

2019 - 49,267

2020 - 39,362

 കാണാതായ 3,11290 കുട്ടികളിൽ 2,70,698 പേരെ പിന്നീട് തിരികെ ലഭിച്ചു. അഞ്ചു വർഷത്തിനിടെ കുട്ടികളെ തട്ടികൊണ്ടുപോകൽ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തത് ലക്ഷദ്വീപിൽ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.