omi

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒരാൾക്കും മഹാരാഷ്ട്രയിൽ ഏഴും പേർക്കും ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒൻപത് പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ ഒമിക്രോൺ കേസുകൾ 21 ആയി. കഴിഞ്ഞ ദിവസം ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ 37 കാരനായ ഇന്ത്യക്കാരനാണ് ജനിതക പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഒമിക്രോൺ കേസുകൾ എട്ടായി. ഇതിൽ നാല് പേർ വിദേശത്ത് നിന്നെത്തിയവരും മൂന്ന് പേർ ഇവരുടെ സമ്പർക്ക രോഗികളുമാണ്. ജയ്പൂർ സ്വദേശികൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയവരാണ്.

വിദേശത്ത് നിന്ന് ഡൽഹിയിലെത്തിയവരിൽ 17 പേർ കൊവിഡ് പൊസിറ്റീവായിരുന്നു. ഇവരുടെ സ്രവം ജനിതക ശ്രേണീകരണത്തിന് അയച്ചിരുന്നു. ഇതിൽ 12 പേരുടെ ഫലം ഇന്നലെ ലഭിച്ചപ്പോഴാണ് 37 കാരന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ബംഗളൂരു, മുംബയ്, ഗുജറാത്ത് എന്നീ സ്ഥലങ്ങൾക്ക് പിന്നാലെ ഡൽഹിയിലും ഒമിക്രോൺ എത്തിയിരിക്കയാണ്. ഇയാളുടെ സമ്പർക്ക വ്യക്തികളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ നില തൃപ്തികരമാണ്.

കഴിഞ്ഞ ദിവസം ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ 13 അന്താരാഷ്ട്ര യാത്രക്കാർ പോസിറ്റീവായിരുന്നു. ഇവരുടെ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിന് അയച്ചു. കർണ്ണാടകയിലെ ജവഹർ നവോദയ വിദ്യാലയത്തിലെ 59 വിദ്യാർത്ഥികളും 10 ജീവനക്കാരും കൊവിഡ് പോസിറ്റീവായി. യു പിയിലെ ഷാജഹാൻ പൂരിലെത്തിയ 126 വിദേശ യാത്രക്കാരിൽ 86 പേരുടെ കൂടി സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്.

50 % പൂർണ്ണ വാക്സിനേഷൻ - കേന്ദ്രമന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യ

പ്രായപൂർത്തിയായ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്ക് പൂർണ്ണ വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.മൻസൂഖ് മാണ്ഡ വ്യ പറഞ്ഞു. 84.8 ശതമാനത്തിന് ആദ്യ ഡോസ് നൽകി. ഇത് അഭിമാന നിമിഷമാണ്. രാജ്യത്തെ മൊത്തം വാക്സിനേഷൻ 127.61 കോടിയായി. ഈ വർഷം ജനുവരി 16നാണ് വാക്സിനേഷൻ തുടങ്ങിയത്. ഏപ്രിൽ, മേയ് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും നൽകി.

ന​ഗ​ര​ങ്ങ​ളി​ൽ​ ​വ്യാ​പന
സാ​ദ്ധ്യ​ത​യെ​ന്ന്
ശാ​സ്ത്ര​ജ്ഞൻ

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ധാ​ന​ ​ഇ​ന്ത്യ​ൻ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​ഒ​മി​ക്രോ​ൺ​ ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​യെ​ന്ന് ​മു​ൻ​ ​സി.​എ​സ്.​ഐ.​ആ​ർ​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​ഡോ.​രാ​കേ​ഷ് ​മി​ശ്ര​ ​പ​റ​ഞ്ഞു.
വി​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​യാ​ത്ര​ക്കാ​രാ​ണ് ​ഒ​മി​ക്രോ​ണി​ന്റെ​ ​ഉ​റ​വി​ട​മെ​ന്ന​താ​ണ് ​കാ​ര​ണം.​ ​വ​ലി​യ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​ ​ഒ​മി​ക്രോ​ൺ​ ​ജ​ല​ദോ​ഷ​ ​പ​നി​യാ​യി​ ​ആ​ളു​ക​ൾ​ ​അ​വ​ഗ​ണി​ക്കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ 80​ ​ശ​ത​മാ​നം​ ​പേ​രും​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​വ​രാ​യി​രി​ക്കും.​ ​മ​ണം​ ​ന​ഷ്ട​പ്പെ​ടു​ക​യോ​ ​ഓ​ക്സി​ജ​ൻ​ ​ല​ഭ്യ​ത​ ​കു​റ​യു​ക​യോ​ ​ചെ​യ്യു​ന്നി​ല്ല.​ ​അ​തു​ ​കൊ​ണ്ട് ​ത​ന്നെ​ ​ഉ​യ​ർ​ന്ന​ ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​ ​ഏ​റു​ക​യാ​ണ്.​ ​ഡെ​ൽ​റ്റ​യേ​ക്കാ​ൾ​ ​വേ​ഗ​ത​യി​ൽ​ ​ഇ​ത് ​വ്യാ​പി​ക്കു​മെ​ന്ന​താ​ണ് ​ഭ​യ​പ്പെ​ടാ​നു​ള്ള​ത്.
എ​ന്നാ​ൽ​ ​ഇ​ന്ത്യ​ൻ​ ​വാ​ക്സി​നു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​മി​ക്രോ​ണി​നെ​തി​രെ​ ​ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ​ഡോ.​ ​മി​ശ്ര​ ​പ​റ​ഞ്ഞു.​ ​ടാ​റ്റ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ജ​നി​റ്റി​ക്സ് ​ആ​ൻ​ഡ് ​സൊ​സൈ​റ്റി​ ​ഡ​യ​റ​ക്ട​ർ​ ​കൂ​ടി​യാ​ണ് ​ഡോ.​രാ​കേ​ഷ് ​മി​ശ്ര.

നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തിയ
റ​ഷ്യ​ൻ​ ​സ്വ​ദേ​ശി​ക്ക് ​കൊ​വി​ഡ്;
ജി​നോം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും

നെ​ടു​മ്പാ​ശേ​രി​:​ ​കൊ​ച്ചി​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​റ​ഷ്യ​ൻ​ ​സ്വ​ദേ​ശി​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ല​ണ്ട​ൻ​ ​ഹീ​ത്രു​വി​ൽ​ ​നി​ന്ന് ​ദു​ബാ​യ് ​വ​ഴി​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​കൊ​ച്ചി​യി​ലെ​ത്തി​യ​ 25​കാ​ര​ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ന​ട​ത്തി​യ​ ​റാ​പി​ഡ് ​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​യാ​ളെ​ ​അ​മ്പ​ല​മു​ക​ളി​ലെ​ ​ഗ​വ.​ ​കൊ​വി​ഡ് ​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​മാ​റ്റി.​ ​ഒ​മി​ക്രോ​ൺ​ ​വ​ക​ഭേ​ദ​മാ​ണോ​യെ​ന്ന​റി​യാ​ൻ​ ​ജി​നോം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.