sidhu

ന്യൂ​ഡ​ൽ​ഹി​:​ ​ഡ​ൽ​ഹി​യി​ലെ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേജ്‌​രി​വാ​ളി​ന്റെ​ ​വ​സ​തി​ക്ക് ​മു​മ്പി​ൽ​ ​ന​ട​ത്തി​യ​ ​ധ​ർ​ണ്ണ​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​പ​ഞ്ചാ​ബ് ​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ന​വ​ജോ​ത് ​സിം​ഗ് ​സി​ദ്ദു.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഡ​ൽ​ഹി​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​മ​നീ​ഷ് ​സി​സോ​ദി​യ​ ​പ​ഞ്ചാ​ബ് ​മു​ഖ്യ​മ​ന്ത്രി​ ​ച​ര​ൺ​ജി​ത് ​സിം​ഗ് ​ഛ​ന്നി​യു​ടെ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​സ്കൂ​ളു​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ച് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളെ​ ​കു​റി​ച്ച് ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​
ഇ​തി​ന് ​തി​രി​ച്ച​ടി​യാ​യാ​ണ് ​സിദ്ദു ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ഡ​ൽ​ഹി​യി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​മാ​തൃ​ക​യെ​ ​സി​ദ്ദു​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ചു.​ ​ഡ​ൽ​ഹി​യി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​മാ​ത്ര​മാ​ണ്.​ ​ക​ഴി​ഞ്ഞ​ 5​ ​വ​ർ​ഷം​ ​കൊ​ണ്ട് ​ഡ​ൽ​ഹി​യി​ലെ​ ​തൊ​ഴി​ലി​ല്ലാ​യ്മ​ ​നി​ര​ക്ക് 5​ ​മ​ട​ങ്ങ് ​വ​ർ​ദ്ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും​ ​സി​ദ്ദു​ ​ആ​രോ​പി​ച്ചു.​ ​
അ​ദ്ധ്യാ​പ​ക​രോ​ടൊ​പ്പം​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ക്കു​ന്ന​ ​ചി​ത്ര​വും​ ​സി​ദ്ദു​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പോ​സ്റ്റ് ​ചെ​യ്തു.