
ആന്റോ ആന്റണിയും സംഘത്തിൽ
ന്യൂഡൽഹി: ഭീകരെന്ന് കരുതി ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തിൽ നാഗാലാൻഡ് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധി നാലംഗ പ്രതിനിധി സംഘത്തെ നിയോഗിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, നാഗലാൻഡിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി ഡോ. അജയ് കുമാർ, എം.പിമാരായ ആന്റോ ആന്റണി, ഗൗരവ് ഗോഗോയ് എന്നിവരാണ് സംഘത്തിലുള്ളത്.