s

ന്യൂഡൽഹി: അടുത്ത വർഷം ഫെബ്രു. 23, 24 തീയതികളിൽ പൊതുപണിമുടക്ക് നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. കാർഷിക, വ്യവസായിക മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പൊതുമേഖലയിൽ കേന്ദ്ര സർക്കാർ എടുക്കുന്ന നിലപാടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര ബഡ്ജറ്റ് അവതരണ സമ്മേളനം നടക്കുന്ന സമയത്തെ പണിമുടക്ക്.