
ന്യൂഡൽഹി: 18 വയസിന് താഴെയുള്ളവർക്ക് കാഡില ഹെൽത്ത് കെയറിന്റെ സൈകോവ് ഡി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകി. കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. മറ്റ് നാല് കമ്പനികളുടെ കൊവിഡ് വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ സംബന്ധിച്ച ദേശീയ വിദഗ്ദ്ധസമിതിയും ദേശീയ ഉപദേശക സമിതിയും ഇത് അംഗീകരിച്ചിരുന്നു.