sivasena-flag

ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ സഖ്യകക്ഷിയായ ശിവസേനയെ യു.പി.എയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. ഇത് സംബന്ധിച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ശിവസേനാ നേതാവ് സഞ്ജയ് റൗത്തും ഡൽഹിയിൽ പ്രാഥമിക ചർച്ചകൾ നടത്തി. രാഹുൽ ഗാന്ധി മുംബയിലെത്തി മഹാരാഷ്‌‌‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ചർച്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും.

നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള സീറ്റ് തർക്കത്തെ തുടർന്ന് എൻ.ഡി.എ വിട്ട ശേഷമാണ് ശിവസേന മഹാരാഷ്‌ട്രയിൽ കോൺഗ്രസുമായി മഹാമുന്നണിയിൽ ഒന്നിച്ചത്.